അസ്മാകം തു വിശിഷ്ടാ യേ
താന്‍ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ഥം താന്‍ ബ്രവീമി തേ
ബ്രാഹ്മണ ശ്രേഷ്ടനായ ദ്രോണാചാര്യരേ എന്റെ സൈന്യത്തിൽ യോഗ്യന്മാരായുള്ളവരും സൈന്യാധിപ ന്മാരായിട്ടുള്ളവരും ആരക്കൊയന്ന് താങ്കളുടെ അറിവിലേക്കായ് ഞാൻ പറയുന്നു. തൊട്ടുമുമ്പ് (ശ്ലോകം 3-6) ആചാര്യ എന്നു വിളിച്ച ദുര്യോധനൻ ഇവിടെ ബ്രാഹ്മണ ശ്രേഷ്ടാ എന്നാണ് ദ്രോണരെ അഭിസംബോധന ചെയ്യുന്നത്. ഇതിലൂടെ താങ്കൾ എത്ര വലിയ ആയുധാ ആചാര്യനായലും താങ്കൾ ഒരു ക്ഷത്രീയനല്ല എന്ന് ദ്രോണരെ പരിഹാസ ഭാവേന ഓർമ്മിപ്പിക്കുകയാണ്. അതിലൂടെ ദ്രോണാചാര്യരെ പ്രകോപിപ്പിച്ച് അദ്ദേഹത്തിന്റെ കഴിവുകൾ യുദ്ധത്തിൽ തെളിയിച്ചു കാണികൂ എന്ന ഒരു വെല്ലുവിളിയാണ് ഇവിടെ ദുര്യോധനൻ ചെയ്യുന്നത്.
ജാതിയും ജാതി വേർതിരിവുകളും ചാതുർ വർണ്യവും ആ കാലഘട്ടത്തിലും നില നിന്നിരുന്നു എന്നതിന് ഗീതയിൽ നൽകുന്ന ആദ്യ സൂചനയാണിത്. കുലതൊഴിലുകൾ വെടിഞ്ഞ് മറ്റ് തൊഴിലുകളിലേക്ക് ജനങ്ങൾക്ക് പോകാൻ മടിയുണ്ടായിരുന്നില്ല എന്നതും ഇവിടെ സൂക്ഷിപ്പിക്കപ്പെടുന്നു. ജന്മം കൊണ്ട് ദ്രോണർക്ക് ആയുധ വിദ്യ അഭ്യസിക്കാനുള്ള അവകാശം ഉണ്ടായിരുന്നുല്ല. ബ്രഹ്മ വിദ്യ അഭ്യസിക്കേണ്ട ദ്രോണർ ക്ഷത്രീയർക്ക് പറഞ്ഞിട്ടുള്ള ആയുധവിദ്യ അഭ്യസിച്ചതും ക്ഷത്രീയ പുത്രന്മാരുടെ ആയുധാചാര്യനായതും ഒരുപ്രതികാരത്തിന്റെ ഫലമായാണ്. ക്ഷത്രീയനു മാത്രമേ യുദ്ധത്തിൽ വിജയം വരിക്കാനാവൂ എന്ന വ്യംഗ്യമായ ഒരു സൂചനകൂടി ദുര്യോധനൻ ഇതിലൂടെ ദ്രോണാചാര്യരെ ഓർമ്മിപ്പിക്കുന്നു.

പദാനുപദ തർജ്ജമ
അസ്മാകം തു-നമ്മുടെ പക്ഷത്തിൽ
വിശിഷ്ടാ-വിശിഷ്യരായുള്ളവർ
യേ-ഏവരോ
താന്‍-അവരെ
നിബോധ-അറിഞ്ഞാലും
ദ്വിജോത്തമ-ബ്രാഹ്മണശ്രേഷ്ടാ (ദ്രോണാചാര്യർ)
നായകാ-നായകന്മാർ
മമ-എന്റെ
സൈന്യസ്യ-സൈന്യത്തിന്
സംജ്ഞാര്‍ഥം-നന്നായുള്ള അറിവിലേക്ക്
താന്‍-അവരെ
ബ്രവീമി-ഞാൻ പറയാം
തേ-അങ്ങേക്ക്
No comments:
Post a Comment