Wednesday, 1 February 2012

ശ്രീമദ് ഭഗവദ് ഗീത-അര്‍ജ്ജുനവിഷാദേയാഗഃ-ശ്ലോകം-04-06

ശ്ലോകം-04-06

അത്ര ശൂരാ മഹേഷ്വാസാ

ഭീമാര്‍ജുനസമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ

ദൃഷ്ടകേതുശ്ചേകിതാനഃ
കാശിരാജശ്ച വീര്യവാന്‍
പുരുജിത് കുന്തിഭോജശ്ച
ശൈബ്യശ്ച നരപുംഗവഃ

യുധാമന്യുശ്ച വിക്രാന്ത
ഉത്തമൗജാശ്ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്ച
സര്‍വ ഏവ മഹാരഥാഃ


ഭീമനു അർജ്ജുനൻ തുടങ്ങിയ സമർത്ഥരായ യോദ്ധാക്കൾക്ക് തുല്യരായ വില്ലാളി വീരന്മാരും ശൂരന്മാരുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും, പുരുഷ ശ്രേഷ്ഠനായ ശൈബ്യനും പരാക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൗജസും സുഭദ്രാപുത്രനായ അഭിമന്യുകുമാരനും ദ്രൗപതീപുത്രന്മാരും പാണ്ഡവ സൈന്യത്തിൽ അണിനിരന്നിട്ടുണ്ട്.

ആയുധവിദ്യയുടെ മഹാഗുരുവായ ദ്രോണാചര്യരോട് ദുര്യോധനൻ നടത്തുന്ന ഒരു വെല്ലുവിളിയാണിത്. കൂടയുള്ള പ്രമുഖരായ യോദ്ധാക്കളെ പ്രകോപിപ്പിച്ച് യുദ്ധം ജയിക്കാനുള്ള ദുര്യോധനന്റെ കൂർമ്മബുദ്ധിയാണിവിടെ പ്രയോഗിക്കുന്നത്. എതിര്‍നിരയിലെ ഈ മഹാശൂരപരാക്രമികളെ തോല്പിക്കുവാൻ താങ്കൾക്ക് കഴിയുമോ എന്ന വ്യംഗ്യാർത്ഥത്തിലുള്ള ചോദ്യമാണ് ര്തിരാളികളെ പ്രകീർത്തിക്കുന്നതിലൂടെ ദുര്യോധനൻ ദ്രോണാചാര്യർക്ക് നേരെ ഉയർത്തുന്നത്.

പദാനുപദ തർജ്ജമ

അത്ര-ഇവിടെ
ശൂരാ:-ശൂരന്മാരായ
മഹേഷ്വാസാ-വലിയ വില്ലുകളോടുകൂടിയവരായ
ഭീമാര്‍ജുനസമാ-ഭീമനും അർജ്ജുനനും സമന്മാരായ
യുധി-യുദ്ധത്തിൽ
യുയുധാനോ-യുയുധാനനും
വിരാടശ്ച-വിരാട രാജാവും
ദ്രുപദശ്ച-ദ്രുപദ രാജാവും
മഹാരഥഃ-മഹാരഥനായ

ദൃഷ്ടകേതു-ദൃഷ്ടകേതു രാജാവും
ശ്ചേകിതാനഃ-ചേകിതാന രാജാവും
കാശിരാജശ്ച-കാശി രാജാവും
വീര്യവാന്‍-വീര്യവാനായ
പുരുജിത്-പുരജിത്തും
കുന്തിഭോജശ്ച-കുന്തിഭോജനും (കുന്തീ ദേവിയുടെ പിതാവ്)
ശൈബ്യശ്ച-ശൈബ്യൻ രാജാവും
നരപുംഗവഃ-മനുഷ്യ ശ്രേഷ്ടനായ

യുധാമന്യുശ്ച-യുധാമന്യുവും
വിക്രാന്ത-പരാക്രമശാലിയായ
ഉത്തമൗജാശ്ച-ഉത്തമൗജസും
വീര്യവാന്‍-വീര്യവാനായ
സൗഭദ്രോ-സുഭദ്രാപുത്രനും (അഭിമന്യു കുമാരൻ)
ദ്രൗപദേയാശ്ച-പാഞ്ചാലീപുത്രന്മാരും
സര്‍വ ഏവ-ഇവരെല്ലാവരും
മഹാരഥാഃ-മാഹാരഥന്മാരാകുന്നു

No comments:

Post a Comment