Monday 28 September 2009

ശ്രീമദ് ഭഗവദ് ഗീത-അര്‍ജ്ജുനവിഷാദേയാഗഃ-ശ്ലോകം-01

ശ്ലോകം-01

ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ

ധൃതരാഷ്ട്രര്‍ ചോദിച്ചു - സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി അണിനിരന്നിരിക്കുന്ന എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?

ഭാരത രാജ്യത്തിന്റെ ചക്രവര്‍ത്തിയായ ധ്യതരാഷ്ട്രരുടെ സഹായിയാണ് സഞ്ജയന്‍. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്ഥലകാലങ്ങള്‍ക്കപ്പുറം ദര്‍ശിക്കാനുള്ള കഴിവുണ്ട്. ധര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്ര ഭൂവില്‍ ധ്യതരാഷ്ട്രരുടെ മക്കളായ കൗരവരും, ധ്യതരാഷ്ട്രരുടെ അനുജനായ പാണ്ഡുവിന്റെ മക്കളായ പാണ്ഡവന്മാരും യുദ്ധത്തിനായ് അണിനിരന്നിരിക്കയാണ്. ഹസ്തിനപുരിയിലെ കൊട്ടാരത്തിലിരിക്കുന്ന അന്ധനായ ചക്രവര്‍ത്തി ധ്യതരാഷ്ട്രര്‍ക്ക്, കണ്ണെത്താദൂരത്തുള്ള കുരുക്ഷേത്ര ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍, ദ്യഷ്ടി ഗോചരമല്ലാത്തതുള്‍പ്പെടയുള്ള എല്ലാവിധമായ കാഴ്ചകളും കാണാന്‍ കഴിവുള്ളവനായ സ്ഞ്ജയന്‍ വിവരിച്ചു നല്‍കുകയാണ്.

ഇവിടെ ആദ്യ പാദത്തില്‍ ക്ഷേത്രേ എന്ന പദം രണ്ടുതവണ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. ക്ഷേത്രം എന്നാല്‍ ശരീരം എന്നാണ് അര്‍ത്ഥം. 'ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ' എന്ന് പതിമൂന്നാം അധ്യായത്തിലെ രണ്ടാം ശ്ലോകത്തില്‍ ഭഗവാന്‍ തന്നെ വിശദീകരിക്കുന്നുണ്ട്.

ഭഗവത് ഗീത ആരംഭിക്കുന്നതുതു തന്നെ അത്യാധുനികമായ സയന്റിഫിക് തത്വങ്ങളോടയാണ്. ഹസ്തിനപുരിയില്‍ ധ്യതരാഷ്ട്രരുടെ അടുത്തിരിക്കുന്ന സഞ്ജയന്‍ ദൂരദര്‍ശിനിയന്ന ശാസ്ത്രതത്വത്തിലൂടയാണ് കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന കാര്യങ്ങള്‍ ദര്‍ശിച്ച് വിവരിക്കുന്നത്. സഞ്ജയന്റെ ക്യഷ്ണമണികളില്‍ നിന്നും അയക്കുന്ന റേഡിയോതരംഗങ്ങള്‍ ടാര്‍ഗറ്റ് പ്ലയിറ്റായ കുരുക്ഷേത്ര ഭൂവില്‍ തട്ടി തിരിച്ചെത്തുമ്പോള്‍, അതിനെ ഡീകോഡ് ചെയ്ത് സഞ്ജയന്റെ റെറ്റിനയന്ന സ്ക്രീനില്‍ പതിപ്പിച്ച് ചിത്രങ്ങളാക്കി മാറ്റുന്നു. ഇതുവഴി ക്യത്യമായ വിവരണത്തിലൂടെ കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന സംഭവങ്ങളുടെ തല്‍സമയ സമ്പ്രേക്ഷണം സഞ്ജയന്‍ നിര്‍‌വ്വഹിക്കയാണ്.

കുരുക്ഷേത്ര ഭൂവില്‍ അണിനിരന്നിരിക്കുന്ന യോദ്ധാക്കള്‍, സയന്‍സിലെ ഗയിം തിയറി പ്രയോഗിക്കാന്‍ തയ്യാറായി രണ്ടു ചേരികളിലായ് നിലകൊള്ളുകയാണ്. മുന്നേകൂട്ടി തയ്യാറാക്കി, ഇരു ചേരികളും അംഗീകരിച്ച് നിയമാവലികളില്‍ തുടങ്ങുന്ന ഈ യുദ്ധം ഗയിം തിയറി അനുസരിച്ച് ഒരു കോ-ഓപ്പറേറ്റീവ് (co-operative) ഗയിം ആണ്. ആരു ജയിക്കും, ആരു തോല്‍ക്കും എന്നത്, എതിര്‍ ചേരിയുടെ നീക്കങ്ങളെ മുന്നേകൂട്ടി കാണാനും, അതിനെ ഖണ്ഡിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. ബുദ്ധിയും ശക്തിയും പണവും എറിഞ്ഞുകൊണ്ടുള്ള കളി. മാമകാഃ പാണ്ഡവാശ്ചൈവ, കിമകുര്‍വത (എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്) എന്ന ചോദ്യം പരമപ്രധാനമാകുന്നത് അതുകൊണ്ടാണ്. എതിര്‍ ചേരിയുടെ നീക്കം അറിഞ്ഞുകൊണ്ടാണോ തന്റെ ചേരി മുന്നേറുന്നത് എന്നറിയാനുള്ള കോ-ഓപ്പറേറ്റീവ് തലവന്മാരുടെ ആകാംക്ഷയാണ് ഈ പാദത്തില്‍ കാണാന്‍ കഴിയുന്നത്. ആദ്യം ആര് എന്തു ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും വിജയത്തിലേക്കുള്ള പോക്ക്.

പദാനുപദ തർജ്ജമ

ധൃതരാഷ്ട്ര ഉവാച-ധൃതരാഷ്ട്രർ പറഞ്ഞു
ധര്‍മക്ഷേത്രേ-ധർമ്മത്തിന്റെ സ്ഥലമായ
കുരുക്ഷേത്രേ-കുരുക്ഷേത്രഭൂമിയിൽ
സമവേതാ-ചേർന്ന്
യുയുത്സവഃ-യുദ്ധം ചെയ്യാൻ തയ്യാറിയിനിൽക്കുന്ന
മാമകാഃ-നമ്മുടെ ആളുകളും
പാണ്ഡവാശ്ചൈവ-പാണ്ഡവന്മാരും
കിമകുര്‍വത-എന്തു ചെയ്യുന്നു
സഞ്ജയ-അല്ലയോ സഞ്ജയാ

14 comments:

  1. കുരുക്ഷേത്ര ഭൂവില്‍ അണിനിരന്നിരിക്കുന്ന യോദ്ധാക്കള്‍, സയന്‍സിലെ ഗയിം തിയറി പ്രയോഗിക്കാന്‍ തയ്യാറായി രണ്ടു ചേരികളിലായ് നിലകൊള്ളുകയാണ്.

    ReplyDelete
  2. ആദ്യം കണ്ടത് അവസാനം ഇട്ട പോസ്റ്റാണ്, ഈ ആമുഖ പോസ്റ്റ് ഇപ്പഴാണ് കണ്ടത്.

    സഞ്ജയന്റെ ക്യഷ്ണമണികളില്‍ നിന്നും അയക്കുന്ന റേഡിയോതരംഗങ്ങള്‍ ടാര്‍ഗറ്റ് പ്ലയിറ്റായ കുരുക്ഷേത്ര ഭൂവില്‍ തട്ടി തിരിച്ചെത്തുമ്പോള്‍, അതിനെ ഡീകോഡ് ചെയ്ത് സഞ്ജയന്റെ റെറ്റിനയന്ന സ്ക്രീനില്‍ പതിപ്പിച്ച് ചിത്രങ്ങളാക്കി മാറ്റുന്നു. ഇതുവഴി... തല്‍സമയ സമ്പ്രേക്ഷണം സഞ്ജയന്‍ നിര്‍‌വ്വഹിക്കയാണ്[...] ഇരു ചേരികളും അംഗീകരിച്ച് നിയമാവലികളില്‍ തുടങ്ങുന്ന ഈ യുദ്ധം ഗയിം തിയറി അനുസരിച്ച് ഒരു കോര്‍പ്പറേറ്റീവ് ഗയിം ആണ്[...]എതിര്‍ ചേരിയുടെ നീക്കം അറിഞ്ഞുകൊണ്ടാണോ തന്റെ ചേരി മുന്നേറുന്നത് എന്നറിയാനുള്ള കോര്‍പ്പറേറ്റ് തലവന്മാരുടെ ആകാംക്ഷയാണ് ഈ പാദത്തില്‍ കാണാന്‍ കഴിയുന്നത്.

    ശുദ്ധമായ വിഡ്ഢിത്തമാണ് ഈ എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞാല്‍ കെറുവിക്കരുത്. കൃഷ്ണമണിയില്‍ നിന്ന് റേഡിയോ തരംഗം അയയ്ക്കുന്നു, സഞ്ജയന്റെ റെറ്റിനയില്‍ അതിന്റെ റിഫ്ലക്ഷന്‍ ഡീക്കോഡ് ചെയ്യപ്പെടുന്നു എന്നൊക്കെ പറഞ്ഞ് എഴുതുന്നതു കൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത് ?

    ഗെയിം തിയറിയുടെ കോര്‍പറേറ്റിവ് ഗെയിമോ ?? കോര്‍പറേറ്റ് തലവന്മാരുടെ ??
    ഗേയ്ം തിയറിയെപ്പറ്റി വിക്കിപ്പീഡിയയെങ്കിലും വായിച്ചിട്ട് എഴുതൂ പ്രശാന്ത് ജീ പ്ലീസ്.

    അഞ്ജനമെന്നതെനിക്കറിയാം മഞ്ഞളു പോലെ....

    ReplyDelete
  3. അതേ സൂരജ്, ഞാന്‍ ഒരു സയന്റിസ്റ്റാണ്. നാനോടെക്നോളജിയാണ് എന്റെ ഗവേഷണ മേഖല. ഒരിക്കല്‍ ഒരു ബ്ലോഗര്‍ പരിചയെപ്പെടാന്‍ ചാറ്റില്‍ വന്നപ്പോള്‍ നാനോ ടെക്നോളജിയിലാണ് ഗവേഷണമന്നു പറഞ്ഞപ്പോള്‍ താങ്കളുടെ നാനോ ഫ്രോഡുകളെ കുറിച്ചുള്ള പോസ്റ്റിന്റെ ലിങ്ക് എനിക്ക് തരികയാണ് ചെയ്തത്. എനിക്ക് അപ്പോള്‍ ചിരിയാണ്‌ വന്നത്. നാനോടെക്നോളജി എന്നു പറയുമ്പോള്‍ പലപ്പോഴും അത് ഒരു രസകരമായ ഒരു ഓര്‍മ്മയാണ് ഇപ്പോള്‍.

    സൂരജ് ശുദ്ധവിഡ്ഡിത്തം എന്നോ എടുത്തുചാട്ടമന്നോ അതിനപ്പുറമുള്ള കടുത്ത വക്കുകള്‍ ഉപയോഗിച്ചാലും കെറുവിക്കയില്ല. ഞാന്‍ സര്‍‌വ്വജ്ഞപീഢം കയറിയ വ്യക്തിയോ സംസ്ക്യത പണ്ഡിതനോ ഒന്നും അല്ല. ഈ ബ്ലോഗിന്റെ മുഖവുര പോസ്റ്റില്‍ ഞാന്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റുകള്‍ ഇനിയും ചൂണ്ടികാട്ടുക. ഹ്യദയം നിറഞ്ഞ സ്വഗതം.

    മനുഷ്യന്റെ കണ്ണില്‍ നിന്നും റേഡിയോ തരംഗങ്ങള്‍ അയക്കപ്പെടുന്നുവന്നോ, മനുഷ്യന്റെ ക്യഷ്ണമണി റേഡിയോതരംഗങ്ങളുടെ സോഴ്സോ ആണന്ന് അതില്‍ പറഞ്ഞിട്ടില്ല. ആരുടെ കണ്ണുകള്‍ എന്നത് "അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് (സജ്ജയന്റെ) മറ്റുള്ളവരെ അപേക്ഷിച്ച് സ്ഥലകാലങ്ങള്‍ക്കപ്പുറം ദര്‍ശിക്കാനുള്ള കഴിവുണ്ട്." എന്ന് ആദ്യ ഖണ്ഡികയില്‍ ഞാന്‍ ഊന്നി പറഞ്ഞിട്ടുണ്ട്. ദൂരദര്‍ശിനി എന്ന ശാസ്ത്ര സാങ്കേതികത്വത്തിന്റെ ആദ്യത്തെ രൂപമായ് ഇതിനെ കാണാമന്നാണ് എന്റെ മതം. ലൈറ്റ് എനര്‍ജി എന്നത് മനുഷ്യനേത്രത്തിന് ഗോചരമോ അല്ലാത്തതോ ആയ ഏത് തരംഗദൈര്‍ഘ്യത്തിലുമുള്ള ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷന്‍ ആണന്നാണ് ആധുനിക ഭൗതിക ശാസ്ത്രം (മോഡേണ്‍ ഫിസിക്സ്) നിര്‍‌വ്വചിച്ചിട്ടുള്ളതന്നാണ് എന്റെ അറിവ്. പ്രകാശത്തിന് ( ലൈറ്റ് എനര്‍ജി ) 350 to 750 നാനോമീറ്റര്‍ തരംഗ ദൈര്‍ഘ്യമുള്ള മനുഷ്യനേത്രത്തിന് ഗോചരമായ ഇല്‍ക്‌ട്രോ മാഗ്നറ്റിക് റഡിയേഷന്‍ എന്ന നിര്‍‌വ്വചനമാണ് ഭൗതിക ശാസ്ത്രത്തില്‍ പരക്കെ ഉപയോഗിക്കുന്നത് എന്നുമാണ് എന്റെ പരിമിതമായ അറിവ്. ദൂരദര്‍ശിനിയിലും ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ തന്നയാണ് ട്രാന്‍സ്മിഷന് ഉപയോഗിക്കുന്നതന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

    ഉത്തല കാചങ്ങള്‍ വഴി വരുന്ന ഇക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ ചിത്രങ്ങളായ് (പ്രതിബിംബം) പതിക്കുന്നത് കണ്ണിലെ ദൃഷ്ടിപടലത്തിലാണന്നാണ് (റെറ്റിന) എന്റെ അറിവ്. എപ്പോഴും ഐറിസിന്റെ മദ്ധ്യത്തിലുള്ള സുഷിരത്തില്‍ (കൃഷ്ണമണി) വഴിയാണ് പാക്കറ്റ്സ് ഓഫ് എനര്‍ജി (ക്വാണ്ട) യുടെ വിനിമയം നടക്കുന്നതിനാല്‍ അതിനെ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെ സ്രോതസായി വ്യാഖ്യാനിച്ചുവന്നുമാത്രം.

    അതിപുരാതനമായ ഇത്തരം സങ്കല്പങ്ങളെ ശാസ്ത്രവുമായ് കൂട്ടികെട്ടുമ്പോള്‍ വ്യാഖ്യാനങ്ങളില്‍ ബിംബങ്ങള്‍ക്ക് മുടിനാരിഴകീറിയ ബയോളജിയില്‍ നിന്നും ചില വ്യത്യാസമുണ്ടാകാം. ആതരം കണ്‍ഫ്യൂഷനുകള്‍ "അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് (സജ്ജയന്റെ) മറ്റുള്ളവരെ അപേക്ഷിച്ച് സ്ഥലകാലങ്ങള്‍ക്കപ്പുറം ദര്‍ശിക്കാനുള്ള കഴിവുണ്ട്." എന്ന മുഖവുര വാചകത്തില്‍ നിര്‍‌വ്വചിക്കപ്പെട്ടു എന്നാണ് എന്റെ വിശ്വാസം.ആവശ്യം വേണ്ട തിരുത്തലുകള്‍ ചെയ്യുന്നതാണ്.

    ReplyDelete
  4. “സഞ്ജയന്റെ ക്യഷ്ണമണികളില്‍ നിന്നും അയക്കുന്ന റേഡിയോതരംഗങ്ങള്‍ ടാര്‍ഗറ്റ് പ്ലയിറ്റായ കുരുക്ഷേത്ര ഭൂവില്‍ തട്ടി തിരിച്ചെത്തുമ്പോള്‍, അതിനെ ഡീകോഡ് ചെയ്ത് സഞ്ജയന്റെ റെറ്റിനയന്ന സ്ക്രീനില്‍ പതിപ്പിച്ച് ചിത്രങ്ങളാക്കി മാറ്റുന്നു.”


    എന്നാണ് താങ്കള്‍ എഴുതിയത്. അതിനി എങ്ങനെ വ്യാഖ്യാനിച്ചാലും ജാമ്യമെടുത്താലും ശാസ്ത്രപദങ്ങള്‍ വച്ചുള്ള ഒരു ഗിമ്മിക്കായേ കാണാനാവൂ.

    ReplyDelete
  5. Game theory is a branch of applied mathematics that is used in the social sciences, most notably in economics, as well as in biology, engineering, political science, international relations, computer science, and philosophy. Game theory attempts to mathematically capture behavior in strategic situations, in which an individual's success in making choices depends on the choices of others. Today, "game theory is a sort of umbrella or 'unified field' theory for the rational side of social science, where 'social' is interpreted broadly, to include human as well as non-human players (computers, animals, plants)" (Aumann 1987).

    ഇതിന്റെ ആപ്ലിക്കേഷന്‍ സൈഡാണ് കോര്‍പ്പറേറ്റ് ഗയിം എന്ന് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ലന്നാണ് എനിക്ക് തോന്നുന്നത്. ഇല്ലങ്കില്‍ വിശദമാക്കിയാല്‍ നന്നായിരുന്നു.

    ReplyDelete
  6. സൂരജ് വിമര്‍ശനങ്ങള്‍ക്കപ്പുറം തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാട്ടുക എന്ന് മുഖവുരയില്‍ പറഞ്ഞിട്ടുണ്ട്. തെറ്റുകളും കുറ്റങ്ങളും ഒരുപാട് ഉണ്ടാകും. അത് തിരുത്താന്‍ തയ്യാറാണ്. ആ സഹകരണമാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും.

    ReplyDelete
  7. Prasanth ji,

    I don't have any comments on your grasp of Sanskrit language but being a scientist, you have an ethical obligation to be responsible in linking matters of science with matters of faith/religion.

    When you write "കണ്ണെത്താദൂരത്തുള്ള കുരുക്ഷേത്ര ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍, ദ്യഷ്ടി ഗോചരമല്ലാത്തതുള്‍പ്പെടയുള്ള എല്ലാവിധമായ കാഴ്ചകളും കാണാന്‍ കഴിവുള്ളവനായ സ്ഞ്ജയന്‍ വിവരിച്ചു നല്‍കുകയാണ്", it's perfectly acceptable as a retelling of a lore.

    But when you further stretch things as in this: "ഭഗവത് ഗീത ആരംഭിക്കുന്നതുതു തന്നെ അത്യാധുനികമായ സയന്റിഫിക് തത്വങ്ങളോടയാണ്. ഹസ്തിനപുരിയില്‍ ധ്യതരാഷ്ട്രരുടെ അടുത്തിരിക്കുന്ന സഞ്ജയന്‍ ദൂരദര്‍ശിനിയന്ന ശാസ്ത്രതത്വത്തിലൂടയാണ് കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന കാര്യങ്ങള്‍ ദര്‍ശിച്ച് വിവരിക്കുന്നത്. സഞ്ജയന്റെ ക്യഷ്ണമണികളില്‍ നിന്നും അയക്കുന്ന റേഡിയോതരംഗങ്ങള്‍ ടാര്‍ഗറ്റ് പ്ലയിറ്റായ കുരുക്ഷേത്ര ഭൂവില്‍ തട്ടി തിരിച്ചെത്തുമ്പോള്‍, അതിനെ ഡീകോഡ് ചെയ്ത് സഞ്ജയന്റെ റെറ്റിനയന്ന സ്ക്രീനില്‍ പതിപ്പിച്ച് ചിത്രങ്ങളാക്കി മാറ്റുന്നു", any sane reader clinches. The message that you are trying to convey, albeit in a pathetic way, is that there is a lot of "modern science in Bhagvad Gita"

    Where in the world did you get the idea that Sanjayan's pupils (or eyes for that matter) would emit radio waves ? What mechanism would he have used ? How the heck would he see the fine details of the happenings at Kurukshethra from Hasthinapura ? What mechanism in his eyes would do the "de-coding" of the radio waves ? (Please don't get me started on how the retinal cells detect photons!). How in the world would you explain Sanjaya narrating the entire conversation that Krishna and Arjuna had at Kurukshethra ? Oh, wait wait..let me guess, did Sanjaya also use some audio amplification technology ?! :P

    Another piece from the post: "കുരുക്ഷേത്ര ഭൂവില്‍ അണിനിരന്നിരിക്കുന്ന യോദ്ധാക്കള്‍, സയന്‍സിലെ ഗയിം തിയറി പ്രയോഗിക്കാന്‍ തയ്യാറായി രണ്ടു ചേരികളിലായ് നിലകൊള്ളുകയാണ്".

    This is a classic example of how new age apologetics interpret religious texts based on their own versions of half-baked scientific theories.

    You go on to elaborate on the nuances of a war with 'Game theory' and then conjure up a word "corporative game" as if it were some established terminology in the realm of actual Game Theory of which you seem to have no grasp at all !

    You are just toying with some science facts in an article that has nothing to do with science.

    And mind you, the onus of getting your facts straight is on you, not me my dear friend :))

    ReplyDelete
  8. ഹോ എന്നാലും എന്റെ പ്രിയ പ്രശാന്ത് കൃഷ്ണാ... അപാരം! ...നമിച്ചിരിക്കുന്നു... കങ്കാരുറിലേഷൻസ്....

    ഇപ്പോ എനിക്കും ഗീതയിലും ഭാഗവതത്തിലും ഒക്കെ ഒരുപാട് സയൻസ് ഉണ്ടെന്ന് വെളിപെട്ട് കൊണ്ടിരിക്കുന്നു!

    ദോണ്ടെ എന്റെ ചില അപാരകണ്ടെത്തലുകൾ താഴത്തെ ലിങ്കിലുണ്ട്

    ഹോ എന്നാലും എന്റെ കൃഷ്ണാ!!!!

    ReplyDelete
  9. കോ‌-ഓപ്പറേറ്റീവ് തലവന്‍മാര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ പോലെ..സഹകരണവകുപ്പ് മന്ത്രിമാരുടെ യുദ്ധം എന്നു തോന്നിപ്പോയി..:)

    ReplyDelete
  10. ചെട്ടോയ്‌ . . റിസര്‍ച്ച് ഒക്കെ ചെയ്തു തകര്‍ത്തു .. ഇപ്പൊ സയന്റിഫിക് ആയിട്ട് പറ്റിക്കുന്നതാ ഫാഷന്‍ ..
    നാല് വേവ് ലെന്ഗ്തും ഫ്രീക്വന്‍സി ഉം എഴുതിയാല്‍ മതിയല്ലോ !
    കപീഷും കിഷ്കുവും നാനോ ബയോ ടെക്നോളജി പഠിച്ചതാ ... മായാവി ഈസ്‌ കിംഗ്‌ ഓഫ് ടെലിപോടെഷന്‍ !

    ReplyDelete
  11. @ Prasanth Krishna :
    സഞ്ജയന് കുരുക്ഷേത്രയുദ്ധം കണ്ടുമനസ്സിലാക്കാനുള്ള ദിവ്യദൃഷ്ടി വ്യാസൻ നൽകി എന്നാണ് പല മഹാഭാരത വ്യാഖ്യാനങ്ങളും നൽകുന്നത്. ഗീതയെ അവലംഭിച്ച് മഹാഭാരതത്തിലെ സൂക്ഷ്മതല വ്യാഖ്യാനം ചെയ്യണമെങ്കിൽ വ്യാസമഹാഭാരതം തന്നെ വായിക്കണം. അതിന്റെ വലിപ്പം എന്നെയും വലക്കുന്നുണ്ട്. ഇതുവരെയും വായിക്കാൻ കഴിഞ്ഞിട്ടില്ല.

    സഞ്ജയന് ദിവ്യദൃഷ്ടിയല്ല വ്യാസൻ അനുഗ്രഹിച്ചു കൊടുത്തത്. നമ്മൾ അങ്ങനെ മനസ്സിലാക്കുന്നതാണ്. കുരുക്ഷേത്രഭൂമിയിൽ ചുറ്റിക്കറങ്ങി എല്ലാം വീക്ഷിക്കാനുള്ള സിദ്ധിയാണ് വ്യാസനിൽ നിന്നും ലഭിച്ചത് എന്ന് ഈ വിഷയത്തെക്കുറിച്ചുള്ള വ്യാസഭാരതവ്യാഖ്യാനം അടുത്തിടെ കേൾക്കാനിടയായി. ആയുധങ്ങൾ അദ്ദേഹത്തെ സ്പർശിക്കില്ല എന്നുള്ളത് യുദ്ധഭൂമിയിൽ അശരീരി ആയതുകൊണ്ടാകാം.

    ‘കായവ്യൂഹസിദ്ധി’ വശമുള്ളവർക്ക് ഇതെല്ലാം സാധ്യമാണ്. ധൃതരാഷ്ട്രരുടെ അടുത്ത് ഇരിക്കുമ്പോൾ തന്നെ കുരുക്ഷേത്രത്തിലും സഞ്ചരിക്കുന്നുണ്ടാകും. അങ്ങിനെയും ഈ സിദ്ധിയുള്ളവർക്ക് സാധിക്കും.

    പതഞ്ജലി, യോഗസൂത്രം മൂന്നാം പാദത്തിൽ ഇത്തരം അനേക സിദ്ധികൾ നേടുന്നതെങ്ങനെയെന്ന് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ശ്രീരാമകൃഷ്ണദേവൻ, രമണമഹർഷി, അരവിന്ദഘോഷ് തുടങ്ങിയവർ ഇത്തരം സിദ്ധികൾ ഒരു യോഗിക്ക് അനായാസേന നേടിയെടുക്കാവുന്നതേയുള്ളൂ എന്ന് സമ്മതിച്ചിട്ടുണ്ട്. തൈക്കാട്ട് അയ്യാസ്വാമികൾ, ചട്ടമ്പിസ്വാമികൾ, ഗുരുദേവൻ തുടങ്ങിയവരുടെ ജീവചരിത്രത്തിലും ഇത്തരം സിദ്ധികളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

    ReplyDelete
  12. സൂരജെ, സൂരജ് ഇന്നലെ നമ്മള്‍ സംസാരിച്ചപ്പോള്‍ സൂരജ് ഒറ്റ ചാട്ടത്തിനു ഇവിടുന്നു ചൊവ്വയിലെത്തിയെന്നു പറഞ്ഞുവല്ലോ.. അതിനെ പറ്റി പല സുഹൃത്തുക്കളോടും സംസാരിക്കുകയായിരുന്നു.. ഏതായാലും ഡയറിക്കുറിപ്പുകളിലെഴുതി വയ്ക്കാന്‍ മറക്കേണ്ട , പേരക്കുട്ടികള്‍ക്കെങ്കിലും ഉപകാരപ്പേടും..ഹന്റെ അപ്പൂപ്പന്‍ ഒറ്റ ചാട്ടത്തിനു ചൊവ്വകടന്ന വ്യക്തിയാണെന്നു അഭിമാനിക്കാമല്ലോ..

    ReplyDelete
  13. നളൻ,
    ഈ വിദ്യ പഠിപ്പിക്കാൻ വേണ്ട ചിലവ് വഹിക്കാൻ ഒരാൾ തയ്യാറായിട്ടൂം ജീവിതം കോഞ്ഞാട്ടയാക്കാൻ തയ്യാറായി ഒരുത്തനേം കിട്ടാത്തതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു എന്ന വിവരം അധികം ആർക്കും അറിയില്ല.
    കോട്ടയത്ത് (ചിറക്കടവ്) പൂവ്വത്തിങ്കൽ ശ്രീധരൻ നായർ എന്നയാളെക്കുറിച്ച് ആർക്കെങ്കിലും പരിചയമുണ്ടെങ്കിൽ അന്വേഷിക്കുക. ഇങ്ങനെ ഒരു സിദ്ധി ഉണ്ടോ എന്ന്. (അദ്ദേഹം 2004 ൽ മരിച്ചു.)

    ReplyDelete