ശ്ലോകം-02
സഞ്ജയ ഉവാച:-
ദൃഷ്ട്വാതു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്
സഞ്ജയന്‍ പറഞ്ഞു: യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന പാണ്ഡവസൈന്യത്തെ കണ്ട ദുര്യോധനന്‍, രാജപ്രൗഡിയോടെ ദ്രോണാചാര്യരുടെ സമീപം ചെന്ന് പറഞ്ഞു-
വളരെ രസകരമായ സന്ദര്‍ഭമാണിത്. തലയിരിക്കുമ്പോള്‍ വാലാടുക എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട്, ഗുരുവിനെ വിദ്യ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ദുര്യോധനനെയാണ് ഇവിടെ കാണാന്‍ കഴിയുക. രാജാവെന്ന അധികാരത്തോടെ, യജമാനഭാവത്തില്‍, ആചാര്യനെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങുകയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ദ്രോണര്‍ എന്നല്ല, മറിച്ച് ആചാര്യര്‍ എന്നാണ് വ്യാസര്‍ പറയുന്നത്. അതിലൊരു പരിഹാസം മറഞ്ഞിരിപ്പുണ്ട്. തിന്മയെ വിദ്യ അഭ്യസിപ്പിക്കുന്ന ആചാര്യ ബുദ്ധിക്ക്, ആ തിന്മയ്ക്ക് കീഴ്വഴങ്ങേണ്ടിവരും എന്നുമാത്രമല്ല ആ തിന്മയുടെ ശാസനകള്‍ നിരന്തരം അനുസരിക്കേണ്ടിയും വരും എന്ന ഒരു ഗുണപാഠം ഇതില്‍ വ്യാസന്‍ ഗൂഡമായ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
ഭീഷ്മ പിതാമഹന്‍ ഉള്‍പ്പെടെ ദ്രോണാചാര്യരെയും, ക്യപാചാര്യരെയും എല്ലാം തിന്മ തെന്റെ ചൊല്‍പടിക്ക് നിര്‍ത്തിയിരിക്കുന്നു എന്ന നര്‍മ്മത്തിലൂടെ ദുര്യോധനനെ പരിഹസിക്കയാണ് വ്യാസന്‍. രജോഗുണത്തിന്റെ പേരില്‍ തിന്മയുടെ ഒപ്പം നില്‍ക്കേണ്ടി വന്നതിനുള്ള ശിക്ഷ അവര്‍ ഓരോരുത്തരും അനുഭവിച്ചു തുടങ്ങുകയാണ്. ആചാര്യ നിന്ദയിലൂടെ ദുര്യോധനന്റെ തനതു സ്വഭാവവും അഹങ്കാരവും തുടക്കത്തില്‍ തന്നെ വരച്ചുകാട്ടുന്നതിലൂടെ എവിടയും എല്ലാക്കാലത്തും എല്ലാ യുദ്ധഭൂവിലും ആദ്യം കേള്‍ക്കുന്ന ശബ്ദം തിന്മയുടേതായിരിക്കുമന്നും വ്യാസന്‍ വ്യക്തമാക്കുന്നു.
സയന്റിഫിക്കായ ഒരു തത്വം ഇതിലൂടെ വ്യാസന്‍ പ്രസ്ഥാവിക്കുന്നു. ഏതൊരു മൂലകവും, എക്സൈറ്റഡ് സ്റ്റേറ്റില്‍ അതിന്റെ സ്വഭാവഗുണങ്ങള്‍ക്ക് അനുസരിച്ചുള്ള ഫ്രീക്വന്‍സിയില്‍ യുണീക്കായ ഊര്‍ജ്ജം ചുറ്റുമുള്ള അതിന്റെ പ്രഭാമണ്ഡലത്തിലേക്ക് പ്രസരിപ്പിച്ചുകൊണ്ടിരിക്കും. ഒരോ വ്യക്തിയും അവന്റെ അധികാര പരിധിയിലേക്ക് ഇത്തരത്തിലുള്ള ഒരു ഊര്‍ജ്ജം പ്രസരിപ്പിക്കുന്നുണ്ട്. ആ ഊര്‍ജ്ജത്തിന്റെ തരംഗ ദൈര്‍ഘ്യം വ്യക്തിയുടെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒരേ തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന വ്യക്തികള്‍ തമ്മില്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ വ്യത്യസ്ത തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജ സ്രോതസുകള്‍ തമ്മില്‍ വികര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. കുരുക്ഷേത്രഭൂമിയിലും ഇതുതന്നെയാണ് സംഭവിക്കപ്പെടുന്നത്. ദുര്യോധനന്റെ വാക്കുകളിലൂടെ ഊര്‍ജ്ജങ്ങളുടെ തരംഗ ദൈര്‍ഘ്യത്തിലുള്ള വുത്യാസം വെളിവാക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജി കുരുക്ഷേത്ര ഭൂമിയാകെ വ്യാപിപ്പിക്കുകയും അതുവഴി, എല്ലാ യുദ്ധഭൂവിലും ആദ്യം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം തിന്മയുടേതാണന്ന സനാതന സത്യം ഉദ്ഘോഷിക്കയുമാണ് ചെയ്യുന്നത്.

ദുര്യോധനന്റെ വാക്കുകളിലൂടെ ഊര്‍ജ്ജങ്ങളുടെ തരംഗ ദൈര്‍ഘ്യത്തിലുള്ള വുത്യാസം വെളിവാക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജി കുരുക്ഷേത്ര ഭൂമിയാകെ വ്യാപിപ്പിക്കുകയും അതുവഴി, എല്ലാ യുദ്ധഭൂവിലും ആദ്യം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം തിന്മയുടേതാണന്ന സനാതന സത്യം ഉദ്ഘോഷിക്കയുമാണ് ചെയ്യുന്നത്.
ReplyDeleteപ്രശാന്ത് ജി ഒരു റീസേര്‍ച് സ്കോളറാണെന്നാണ് എന്റെ ധാരണ. (തെറ്റെങ്കില്‍ ക്ഷമിക്കുക).താങ്കള്‍ എഴുതിയത് ക്വോട്ട് ചെയ്യട്ടെ :
ReplyDelete“ഒരോ വ്യക്തിയും അവന്റെ അധികാര പരിധിയിലേക്ക് ഇത്തരത്തിലുള്ള ഒരു ഊര്‍ജ്ജം പ്രസരിപ്പിക്കുന്നുണ്ട്. ആ ഊര്‍ജ്ജത്തിന്റെ തരംഗ ദൈര്‍ഘ്യം വ്യക്തിയുടെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒരേ തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന വ്യക്തികള്‍ തമ്മില്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ വ്യത്യസ്ത തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജ സ്രോതസുകള്‍ തമ്മില്‍ വികര്‍ഷിക്കപ്പെടുകയും ചെയ്യുന്നു [...]ദുര്യോധനന്റെ വാക്കുകളിലൂടെ ഊര്‍ജ്ജങ്ങളുടെ തരംഗ ദൈര്‍ഘ്യത്തിലുള്ള വുത്യാസം വെളിവാക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജി കുരുക്ഷേത്ര ഭൂമിയാകെ വ്യാപിപ്പിക്കുകയും[...]”
Bold ആക്കിയ ഭാഗങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. ശാസ്ത്ര പദങ്ങള്‍ ഇത്ര ലൂസ് ആയി ഉപയോഗിച്ച് തികച്ചും തെറ്റിദ്ധാരണാജനകമായ ഒരു ആശയമാണ് താങ്കള്‍ ഇവിടെ സംവദിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് മനസ്സിലായത്.
ക്വട്ടേഷനിലെ ആ ബോള്‍ഡ് ആക്കിയ ഭാഗങ്ങളെ ന്യായീകരിക്കുന്ന റെലവന്റ് ആയ ശാസ്ത്രപഠനങ്ങളോ റിപ്പോട്ടുകളോ ഉണ്ടെങ്കില്‍ റെഫറന്‍സ് നല്‍കാന്‍ താല്പര്യം.
[i]ഒരേ തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന വ്യക്തികള്‍ തമ്മില്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ വ്യത്യസ്ത തരംഗ ദൈര്‍ഘ്യമുള്ള ഊര്‍ജ്ജ സ്രോതസുകള്‍ തമ്മില്‍ വികര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. [/i]
ReplyDeleteപഠിപ്പും വിവരവും ഒക്കെ ഉള്ളവര്‍ ഇങ്ങനെ നെഗറ്റീവ് എനര്‍ജി പോസിറ്റീവ് എനര്‍ജി എന്നൊക്കെ പറഞ്ഞു ഇറങ്ങിയാല്‍ കഷ്ടം തന്നെ ..മേല്‍ പറഞ്ഞ മഹാ തത്വത്തിനു എന്തെങ്കിലും വിശദീകരണമോ ലിങ്കുകളോ കിട്ടിയാല്‍ നന്നായിരുന്നു.
സൂരജ്,
ReplyDeleteഈ ഊർജ്ജ തരംഗത്തെക്കുറിച്ച് ഒരു ഉദാഹരണം പറയാം. (അതിന്റെ മറുപടി, കരിങ്കണ്ണ് ഉള്ള ഒരാളെ പരിചയമുണ്ടെന്നു പറഞ്ഞതിന് സി.കെ. തന്ന മറുപടിപോലെയായാലും കുഴപ്പമില്ല.) അന്ധവിശ്വാസികൾ ഓറ എന്നും ശാസ്ത്രവാദികൾ എനർജി എന്നും പറയുന്ന സംഭവം വ്യക്തികളിൽ വിവിധ തരത്തിലായിരിക്കും. എന്റെ ഒരു സുഹൃത്തിന്, ഈ എനർജി കൂടുതലുള്ള ആളെ (അധികവും ബസ്സ് യാത്രയിൽ) സ്പർശിച്ചാൽ ചെറിയ ഒരു ഷോക്ക് അനുഭവപ്പെടും. അതിനുശേഷം ഒരു പരിചയവുമില്ലാത്ത അവരുടെ വിഷയം ആത്മീയ തലങ്ങളിലുള്ളതായിരിക്കും. ഇത് തെറ്റാണെന്ന് സമർത്ഥിക്കണമെങ്കിൽ ഞാൻ നാട്ടിൽ (ഗുരുവായൂരിൽ) ഉള്ളപ്പോൾ ആരെ വേണമെങ്കിലും ഇദ്ദേഹവുമായി പരിചയപ്പെടുത്താം. പരീക്ഷിക്കാം. അല്ലാതെ ഉണ്ണാക്കൻ ആക്കുന്ന മറുപടി എഴുതി കമന്റ് കൂട്ടണ്ട.
പ്രിയ പാര്‍ത്ഥന്‍,
ReplyDeleteസ്കൂളില്‍ പോലും താങ്കള്‍ സയന്‍സ് പഠിച്ചിട്ടില്ലേ ? ഊര്‍ജ്ജം എന്നാല്‍ എന്താണെന്ന് ഒന്ന് ആദ്യം പോയി വായിക്കൂ. എന്നിട്ട് ഗുരുവായൂരെ മനുഷ്യന്റെ ഷോക്കിനെകുറിച്ചൊക്കെ ഇങ്ങനെ തൊള്ളതൊടാതെ വിഴുങ്ങൂ !
ലോകത്തിന് ആദ്യത്തെ സര്‍ജറി ടെക്സ്റ്റ് ബുക്ക് കൊടുത്ത എന്റെ രാജ്യമേ ! നിന്റെ ഗതിയിതായിപ്പോയല്ലോ !
@ Suraj :
ReplyDelete(1) The human aura is energy field…….
(2) The energy field surrounding living things is difficult or impossible to measure using current scientific techniques.
ഇതിൽ കൂടുതൽ വാക്കുകളുടെ കളികൾ എനിക്കറിയില്ല.
(ഇത് ഒരു ഉഡായിപ്പാണെങ്കിൽ ആ അപദ്ധം പറ്റി എന്നു സമ്മതിക്കുന്നു.)
@ പാര്‍ത്ഥന്‍,
ReplyDeleteശുദ്ധ ഉഡായിപ്പാണ് ആ പറഞ്ഞത്. ഒന്നുകില്‍ അതു മനസിലാവാനുള്ള ശാസ്ത്രവിവരം ഇല്ലാന്ന് വിചാരിച്ച് സമാധാനിക്കുക. അല്ലെങ്കില്‍ അതിന്റെ പൊള്ളത്തരമെന്താണെന്ന് മനസിലാക്കിയെടുക്കാന്‍ വേണ്ടി പഠിക്കുക. Argumentum ad ignorantiam എന്നൊരു സംഗതിയുണ്ട്. അത് വരുത്താതെ നോക്കിയാല്‍ കാണുന്നവര്‍ക്ക് ചിരിക്കാതെ കഴിക്കാം.
(2) The energy field surrounding living things is difficult or impossible to measure using current scientific techniques.
ReplyDeleteഇമ്പോസിബിൾ ആയ കാര്യം പാർത്ഥൻജി എങ്ങനെ മനസിലാക്കിയെന്നറിയാൻ ആഗ്രഹമുണ്ട്
@suraj:
ReplyDeleteഉഢായിപ്പാണെന്നറിഞ്ഞിട്ടും തൽക്കാലം വിശ്വസിക്കുന്നു. വിശ്വസിക്കാതിരിക്കാനുള്ള തെളിവുണ്ടാക്കാൻ ഒരു ആധുനിക യന്ത്രം ഉണ്ടെങ്കിൽ അറിയിക്കുക.
(ശാസ്ത്രവിവരംതീരെയില്ല.)
@ cALviN :
ഇമ്പോസിബിൾ ആയ കാര്യം പാർത്ഥൻജി എങ്ങനെ മനസിലാക്കിയെന്നറിയാൻ ആഗ്രഹമുണ്ട്.
(ഞാൻ ചുമ്മാ കേട്ടു. വെറുതെ കേട്ടോണ്ടിരിക്കാലോ)
അനുഭവങ്ങളൊന്നും നിങ്ങളുടെ സംശയ ദൂരീകരണത്തിനുവേണ്ടി പറയാനും ഉദ്ദേശമില്ല.
@ cALviN :
ReplyDeleteപറയാൻ വിട്ടുപോയി.
(1) The human aura is energy field…….
(2) The energy field surrounding living things is difficult or impossible to measure using current scientific techniques.
ഇതൊന്നും എന്റെ ഭാവനയല്ല. നെറ്റിൽ തപ്പിയപ്പോൾ കിട്ടിയതാണ്. എന്തെങ്കിലും പറയണമെങ്കിൽ അതിന്റെ ലിക്ക് തപ്പിയെടുത്തുതരാം.
ഉജ്ജ്വലമായ വിവരണം. 'ശാസ്ത്രം പരീക്ഷണമാണ്" എന്നൊക്കെ പേരിട്ട് സ്ക്കൂളില്‍ പഠിച്ചതൊക്കെ എന്തു ശാസ്ത്രം? ഇതാണു ശരിയായ ശാസ്ത്രം. ഈ ബ്ലോഗില്‍ നിന്നും ഇനിയും ഇതുപോലുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ എന്റെ റെറ്റിനയെ തഴുകട്ടെ. ഞാനും എക്സൈറ്റഡ് സ്റ്റേറ്റിലാവട്ടെ.
ReplyDelete[മനസ്സിലാവാത്ത ഒരു കാര്യമുണ്ട്: വെറുതെ ഒരു കഥയായിട്ടെഴുതിയ മഹാഭാരതത്തിലും, (ഉത്തരവാദമില്ലായ്മയുടെ) ആത്മീയത വിളമ്പുന്ന ഗീതയിലും മറ്റും ഈ ഊര്‍ജ്ജവും, ഇലക്ട്രോമാഗ്നറ്റിക് വേവ്സും, റെറ്റിനയും, തരംഗദൈര്‍ഘ്യവും ഒക്കെ എന്തിനുകൊണ്ടുകെട്ടുന്നു? അവയെ കഥയായോ, ആത്മീയപുസ്തകമായോ മറ്റോ മാത്രം വായിച്ചുകൂടെ? അതോ, കുറെ സ്യൂഡോ സയന്റിഫിക് ജാര്‍ഗണ്‍ എഴുതിയാല്‍ അവ കൂടുതല്‍ വിശ്വസനീയമായി തോന്നും എന്നൊരു ധാരണയുണ്ടോ?]
പാര്‍ഥന്‍ സാര്‍, ആ ആളെ പരിചയപ്പെടാന്‍ ആഗ്രഹം ഉണ്ട്. പക്ഷെ അയാള്‍ക്ക് ഷോക്കടിച്ചോ എന്ന് എങ്ങനെ ആണ് അറിയുന്നത്?അതും അയാള്‍ തന്നെ പറയുന്നത് ആണോ? പിന്നെ ആത്മീയ ലെവലില്‍ ഉള്ള വിഷയങ്ങളും അറിയാന്‍ ആഗ്രഹം ഉണ്ട്.
ReplyDeleteതാങ്കളെ മറുപടിയിലൂടെ ആരെങ്കിലും ഉണ്ണാക്കന്‍ ആക്കേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല. ഇതൊക്കെ വായിച്ചു എനിക്കും ഷോക്കടിച്ചു. ചിലപ്പോ മൌസിന്റെ പോസിറ്റീവ് എനര്‍ജി ആയിരിക്കും..
കമന്റ് അപ്പ്രുവലും തുടങ്ങി അല്ലെ.. ഹി ഹി
ReplyDeleteദാണ്ടെ, ഇപ്പോ എനിക്കും ഷോക്കടിക്കുന്നു. രോമഞ്ചമോ കോൾമയിരോ എന്താണെന്നറിയില്ല.
ReplyDeletePsychic and Spiritual Research Institute എന്ന ഒരു സ്ഥാപനം Delhi യിൽ ഉണ്ടായിരുന്നു. 1963-67 കാലഘട്ടത്തിൽ നിത്യചൈതന്യയതി ആയിരുന്നു അതിന്റെ director.
ReplyDeleteExtraordinary ability ഉള്ള പലരെയും അവിടെ കൊണ്ടുവന്ന് അവരുടെ കഴിവുകൾ യന്ത്രത്തിന്റെ സഹായത്തോടെ പരീക്ഷിച്ചു നോക്കി. പക്ഷെ ആ കഴിവുകൾ വിലയിരുത്താൻ പോലും ആ യന്ത്രങ്ങൾക്ക് കഴിഞ്ഞില്ല. ചില ആളുകളുടെ പ്രത്യേകതകൾ 80കളിൽ ചില ലേഖനങ്ങളായി വന്നത് വായിച്ചിട്ടുണ്ട്. കാണുന്ന കഴിവുകൾ പോലും യന്ത്രങ്ങൾക്ക് തെളിയിക്കാൻ പറ്റുന്നില്ല. അപ്പോൾ എങ്ങിനെയാണ് കാണാൻ കഴിയാത്ത സംഗതികൾ തെളിയിക്കുക. ആധുനിക യന്ത്രസംവിധാനങ്ങൾ അത്രത്തോളം വികസിച്ചിട്ടുണ്ടെങ്കിൽ ഇനിയും പരീക്ഷിക്കാനുള്ള വേദിയൊരുങ്ങട്ടെ. ഉഡായിപ്പുകൾ വെളിച്ചത്തു വരട്ടെ.
“Psychic and Spiritual Research Institute എന്ന ഒരു സ്ഥാപനം Delhi യിൽ ഉണ്ടായിരുന്നു. 1963-67 കാലഘട്ടത്തിൽ നിത്യചൈതന്യയതി ആയിരുന്നു അതിന്റെ director...Extraordinary ability ഉള്ള പലരെയും അവിടെ കൊണ്ടുവന്ന് അവരുടെ കഴിവുകൾ യന്ത്രത്തിന്റെ സഹായത്തോടെ പരീക്ഷിച്ചു നോക്കി. പക്ഷെ ആ കഴിവുകൾ വിലയിരുത്താൻ പോലും ആ യന്ത്രങ്ങൾക്ക് കഴിഞ്ഞില്ല..”
ReplyDeleteഅതേയതേ, പറ്റിയ ഗവേഷണസ്ഥാപനവും അതിനേക്കാള്‍ ബെസ്റ്റ് ഡയറക്ടറും.
ശാസ്ത്രത്തില്‍ പരീക്ഷണത്തിനും ഗവേഷണത്തിനും ചില രീതികളൊക്കെയുണ്ട് പാര്‍ത്ഥന്‍ ജീ.ഒരു സംഗതി അളക്കണമെങ്കില്‍ ആദ്യം അളക്കുന്ന സാധനത്തിന്റെ പ്രോപ്പര്‍ട്ടികള്‍ ഡിഫൈന്‍ ചെയ്യണം, എന്നിട്ടേ അത് അളക്കാനുള്ള ടെക്നോളജി എന്താണെന്ന് നിശ്ചയിക്കൂ. അല്ലാതെ ചുമ്മാ എക്സ്ട്രാ ഓഡിനറി എബിലിറ്റി എന്നൊക്കെ കറക്കിയടിച്ച് വല്ലവരേം കൊണ്ട് യന്ത്രങ്ങള്‍ വച്ച് ഷോക്കുണ്ടോ ഓറയുണ്ടോ ഓളമുണ്ടോ എന്നൊന്നും നോക്കാന്‍ തലയ്ക്ക് വെളിവുള്ളവര് പൈസ ചെലവാക്കൂല്ല.
സൈക്കോളജി എന്നുവച്ചാല്‍ മണിചിത്രത്താഴിലെ ‘സണ്ണ്ണി ഡോക്ടര്‍ മോഡല്‍ ’ ശാസ്ത്രമാണെന്ന് വിചാരിച്ചിരിക്കുന്ന മണ്ഡൂകങ്ങള്‍ക്ക് നിത്യചൈതന്യനും കൃഷ്ണമൂര്‍ത്തിയും അടിച്ച് വിടുന്നതൊക്കെ കണ്ണും പൂട്ടി വിഴുങ്ങാം. പിന്നെ നെറ്റില്‍ തപ്പി കിട്ടുന്നതൊക്കെ “അനുഭവശാസ്ത്ര”മെന്നുമ്പറഞ്ഞ് വിശ്വസിക്കാനാണെങ്കില്‍ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയെ മാത്രമല്ല, ഫിസിക്സെന്ന് പറഞ്ഞ് പഠിച്ചതത്രയും പാരാനോര്‍മലാണെന്നു വിചാരിച്ച് കൂപത്തില്‍തന്നെ സമാധിയാവാം. മുകളില്‍ പറഞ്ഞല്ലോ, Argumentum ad ignorantiam - അതു തന്നെ കാര്യം !
Suraj:
ReplyDeleteനമുക്കൊരു പരീക്ഷണത്തിന് തയ്യാറെടുത്താലോ. സാധാരണ ഒരാൾക്ക് വെള്ളത്തിനുള്ളിൽ (കൃത്രിമ ശ്വാസം കൊടുക്കാതെ) എത്രനേരം മുങ്ങിക്കിടക്കാൻ കഴിയും എന്നാണ് ശാസ്ത്രം പറയുന്നത്. കൂടുതൽ സമയം മുങ്ങിക്കിടക്കാൻ കഴിവുള്ള ഒരാൾക്ക് എത്രമിനിറ്റിൽ കൂടുതൽ മുങ്ങിക്കിടക്കാനുള്ള കഴിവുണ്ടെങ്കിലാണ് പരീക്ഷണത്തിനു യോഗ്യൻ.അതിന് എന്തെല്ലാം പ്രോപ്പർട്ടികൾ ഡിഫൈൻ ചെയ്യണം. ഒരാളെ സംഘടിപ്പിക്കാൻ പറ്റുമോ എന്നു നോക്കട്ടെ.