ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ
ധൃതരാഷ്ട്രര്‍ ചോദിച്ചു - സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി അണിനിരന്നിരിക്കുന്ന എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?
ഭാരത രാജ്യത്തിന്റെ ചക്രവര്‍ത്തിയായ ധ്യതരാഷ്ട്രരുടെ സഹായിയാണ് സഞ്ജയന്‍. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്ഥലകാലങ്ങള്‍ക്കപ്പുറം ദര്‍ശിക്കാനുള്ള കഴിവുണ്ട്. ധര്‍മ്മ ക്ഷേത്രമായ കുരുക്ഷേത്ര ഭൂവില്‍ ധ്യതരാഷ്ട്രരുടെ മക്കളായ കൗരവരും, ധ്യതരാഷ്ട്രരുടെ അനുജനായ പാണ്ഡുവിന്റെ മക്കളായ പാണ്ഡവന്മാരും യുദ്ധത്തിനായ് അണിനിരന്നിരിക്കയാണ്. ഹസ്തിനപുരിയിലെ കൊട്ടാരത്തിലിരിക്കുന്ന അന്ധനായ ചക്രവര്‍ത്തി ധ്യതരാഷ്ട്രര്‍ക്ക്, കണ്ണെത്താദൂരത്തുള്ള കുരുക്ഷേത്ര ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍, ദ്യഷ്ടി ഗോചരമല്ലാത്തതുള്‍പ്പെടയുള്ള എല്ലാവിധമായ കാഴ്ചകളും കാണാന്‍ കഴിവുള്ളവനായ സ്ഞ്ജയന്‍ വിവരിച്ചു നല്‍കുകയാണ്.
ഇവിടെ ആദ്യ പാദത്തില്‍ ക്ഷേത്രേ എന്ന പദം രണ്ടുതവണ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നു. ക്ഷേത്രം എന്നാല്‍ ശരീരം എന്നാണ് അര്‍ത്ഥം. 'ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ' എന്ന് പതിമൂന്നാം അധ്യായത്തിലെ രണ്ടാം ശ്ലോകത്തില്‍ ഭഗവാന്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
ഭഗവത് ഗീത ആരംഭിക്കുന്നതുതു തന്നെ അത്യാധുനികമായ സയന്റിഫിക് തത്വങ്ങളോടയാണ്. ഹസ്തിനപുരിയില്‍ ധ്യതരാഷ്ട്രരുടെ അടുത്തിരിക്കുന്ന സഞ്ജയന്‍ ദൂരദര്‍ശിനിയന്ന ശാസ്ത്രതത്വത്തിലൂടയാണ് കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന കാര്യങ്ങള്‍ ദര്‍ശിച്ച് വിവരിക്കുന്നത്. സഞ്ജയന്റെ ക്യഷ്ണമണികളില്‍ നിന്നും അയക്കുന്ന റേഡിയോതരംഗങ്ങള്‍ ടാര്‍ഗറ്റ് പ്ലയിറ്റായ കുരുക്ഷേത്ര ഭൂവില്‍ തട്ടി തിരിച്ചെത്തുമ്പോള്‍, അതിനെ ഡീകോഡ് ചെയ്ത് സഞ്ജയന്റെ റെറ്റിനയന്ന സ്ക്രീനില്‍ പതിപ്പിച്ച് ചിത്രങ്ങളാക്കി മാറ്റുന്നു. ഇതുവഴി ക്യത്യമായ വിവരണത്തിലൂടെ കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന സംഭവങ്ങളുടെ തല്‍സമയ സമ്പ്രേക്ഷണം സഞ്ജയന്‍ നിര്‍വ്വഹിക്കയാണ്.
കുരുക്ഷേത്ര ഭൂവില്‍ അണിനിരന്നിരിക്കുന്ന യോദ്ധാക്കള്‍, സയന്‍സിലെ ഗയിം തിയറി പ്രയോഗിക്കാന്‍ തയ്യാറായി രണ്ടു ചേരികളിലായ് നിലകൊള്ളുകയാണ്. മുന്നേകൂട്ടി തയ്യാറാക്കി, ഇരു ചേരികളും അംഗീകരിച്ച് നിയമാവലികളില്‍ തുടങ്ങുന്ന ഈ യുദ്ധം ഗയിം തിയറി അനുസരിച്ച് ഒരു കോ-ഓപ്പറേറ്റീവ് (co-operative) ഗയിം ആണ്. ആരു ജയിക്കും, ആരു തോല്‍ക്കും എന്നത്, എതിര്‍ ചേരിയുടെ നീക്കങ്ങളെ മുന്നേകൂട്ടി കാണാനും, അതിനെ ഖണ്ഡിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. ബുദ്ധിയും ശക്തിയും പണവും എറിഞ്ഞുകൊണ്ടുള്ള കളി. മാമകാഃ പാണ്ഡവാശ്ചൈവ, കിമകുര്‍വത (എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്) എന്ന ചോദ്യം പരമപ്രധാനമാകുന്നത് അതുകൊണ്ടാണ്. എതിര്‍ ചേരിയുടെ നീക്കം അറിഞ്ഞുകൊണ്ടാണോ തന്റെ ചേരി മുന്നേറുന്നത് എന്നറിയാനുള്ള കോ-ഓപ്പറേറ്റീവ് തലവന്മാരുടെ ആകാംക്ഷയാണ് ഈ പാദത്തില്‍ കാണാന്‍ കഴിയുന്നത്. ആദ്യം ആര് എന്തു ചെയ്യുന്നു എന്നതിനെ അനുസരിച്ചിരിക്കും വിജയത്തിലേക്കുള്ള പോക്ക്.
പദാനുപദ തർജ്ജമ
ധൃതരാഷ്ട്ര ഉവാച-ധൃതരാഷ്ട്രർ പറഞ്ഞു
ധര്‍മക്ഷേത്രേ-ധർമ്മത്തിന്റെ സ്ഥലമായ
കുരുക്ഷേത്രേ-കുരുക്ഷേത്രഭൂമിയിൽ
സമവേതാ-ചേർന്ന്
യുയുത്സവഃ-യുദ്ധം ചെയ്യാൻ തയ്യാറിയിനിൽക്കുന്ന
മാമകാഃ-നമ്മുടെ ആളുകളും
പാണ്ഡവാശ്ചൈവ-പാണ്ഡവന്മാരും
കിമകുര്‍വത-എന്തു ചെയ്യുന്നു
സഞ്ജയ-അല്ലയോ സഞ്ജയാ